Thursday, January 9, 2020

                               adapt volunteering

   സാഹിത്യ അക്കാദമിയിൽ 14-11-2019 വെച്ച് ഭിന്നശേഷിക്കാരുടെ ചിത്രരചന ഉത്സവത്തിൽ ഗവ മോഡൽ ബോയ്സിലെ nss വോളന്റീർസ് പങ്കെടുത്തു .കുറെ വിശിഷ്ട വ്യക്തികൾ പങ്കേടുത്തു.പരിപാടിക്ക് ശേഷം എല്ലാ കുട്ടികൾക്കും വോളന്റീർസിനും സെർട്ടിഫിക്കറ്റ്സ് കൊടുത്തു .

                               ഹരിതം 

  ജില്ലാ യൂത്ത് ഫെസ്റ്റിവൽ ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായി 17 -11 -2019 വെച്ച് ഗവ മോഡൽ ബോയ്സിലെ nss വോളന്റീർസ് തുണി സഞ്ചി നിർമിച് കുന്നംകുളം PAC  ലിന്റോ സാറിന് കൈമാറി

                              ഇ -സാക്ഷരത

 വളർകാവ്  ഗ്രാമത്തിൽ 13-11-2019 ത്തിൽ നടന്ന ഇ-സാക്ഷരത എന്ന പരിപാടിയിൽ nss വോളന്റീയർസ് ഗ്രാമവാസികളെ കമ്പ്യൂട്ടർ ഉപയോഗിക്കാനും അതിന്റെ സാക്ഷരതയും അവരെ പഠിപ്പിച്ചു . വാർഡ് മെമ്പർ ജയാ മുത്തുപീടിയ മാഡം,pta പ്രസിഡന്റ് രവി സർ, വൈസ് പ്രിൻസിപ്പൽ ഷാജു സർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു .

                                  കുട നിർമാണം 

ഹരിത ഗ്രാമമായ വളർകാവിൽ 11 -11 -2019 ത്തിൽ  nss വോളന്റീയർസ് ഗ്രാമവാസികളെ കുട നിർമിക്കാൻ പഠിപ്പിച്ചു .  വാർഡ് മെമ്പർ ജയാ മുത്തുപീടിയ മാഡം,pta പ്രസിഡന്റ് രവി സർ ,വൈസ് പ്രിൻസിപ്പൽ ഷാജു സർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു 


Wednesday, January 8, 2020

                       ബ്ലഡ് ഡോനെഷൻ ക്യാമ്പ്

 തൃശൂർ ജില്ലാ ആശുപത്രിയുടെയും NSS വോളന്റീർസിന്റെയും നേതൃത്വത്തിൽ 5-11-2019 ചൊവ്വാഴ്ച ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.രക്തം ദാനം ചെയ്യാനായി നൂറിലേറെ ആളുകൾ സ്കൂളിൽ എത്തിച്ചേർന്നു.

                                   ഹരിതഗ്രാമം
ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ NSS വോളന്റീർസ് വളർക്കാവിലെ ഹരിതഗ്രാമത്തിൽ ബോർഡ് സ്ഥാപിക്കുന്നതിനുവേണ്ടി പോയി.കൗൺസിലർ മുത്തു പീടിക ബോർഡ് സ്ഥാപിച്ചു.ഓട്ടിസം സൊസൈറ്റി ,തൃഅതിനുശേഷം ആ പ്രദേശത്തെ കുറച്ചു വീടുകൾ കേന്ദ്രീകരിച്ചു വയോജന സർവ്വേ നടത്തി.2 മണിക്ക് സ്കൂളിൽ തിരിച്ചെത്തി. ശ്ശൂരും നാട്ടുകാരും പങ്കാളികളായി.തുടർന്ന് ഓട്ടിസം സൊസൈറ്റി സന്ദർശിക്കുകയുണ്ടായി.

                           സബ് ജില്ലാ കലോത്സവം

 29-10-2019 ചൊവ്വാഴ്ച സെന്റ് .ക്ലയേഴ്സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തൃശൂർ ഈസ്റ്റ് സബ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന വോളന്ററിങ്ങിൽ NSS വിദ്യാർത്ഥികൾ പങ്കെടുത്തു.