Tuesday, November 27, 2018

രക്തദാനക്യാംപ്

                          രക്തദാനക്യാംപ്                                                                        രക്തദാനം മഹാദാനം എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് ഗവണ്മെന്റ് മോഡൽ ബോയ്സ് സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റും ഐഎംഎയും സംയുക്തമായി സംഘടിപ്പിച്ച രക്തദാനക്യാംപ് വിജയകരമായി പൂർത്തീകരിച്ചു. എൻഎസ്എസ് യൂണിറ്റ് ലീഡർ ഹരികൃഷ്ണൻ രക്തം ദാനം ചെയ്തുകൊണ്ട് ക്യാംപ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും  നാട്ടുകാരും രക്തം ദാനം ചെയ്തുകൊണ്ട് ക്യാംപിൽ പങ്കാളികളായി.

ആഗോളപ്രമഹാനടത്തം

            

14 \10 \2018 ലോക പ്രമഹാദിനാചരണ ഗവണ്മെന്റ് മോഡൽ ബോയ്സ് nss  വിദ്യാർഥി വിദ്യാത്ഥിനികൾ 

 സങ്കടിപ്പിച്ച ലോക പ്രമേഹ റാലി അതിഗംബിരമായി നടത്തി മോഡൽ ബോയ്സ് സ്കൂളിന് മുന്നിൽ നിന്നും ആരംഭിച്ച റാലി തൃശൂർ പാറമേക്കാവ് അമ്പലത്തിൽ ചെന്നു അവസാനിച്ചു .

Monday, November 5, 2018

സ്‌ത്രീസുരക്ഷ

                                    സ്‌ത്രീസുരക്ഷ


`

സ്‌ത്രീ സുരക്ഷയുടെ ഭാഗമായി ഗവ: മോഡൽ ബോയ്സ് സ്കൂളിലെ nss വോളണ്ടിയര്‍മാര്‍ക്കും മറ്റു വിദ്യാർത്ഥികൾക്കും ആയി  ഓറിയെന്റഷൻ ക്ലാസ് നടത്തി.ക്ലാസ് നയിച്ചത്, അധ്യാപകയും  അഡ്വക്കേറ്റും ആയ ശ്രീമതി ഷീബ ജോസ് മാഡമാണ്. ഇന്ന് സ്ത്രീകൾക്കുള്ള സുരക്ഷാ നമ്മുടെ സമൂഹത്തിൽ എത്രത്തോളം ഉണ്ടെന്നു നമ്മെ ബോധാവല്കരിക്കുകയാണ് ഈ ക്ലാസിലുടെ  ലക്ഷ്യമാക്കുന്നത്. ഇന്ന് ഈ സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ഇതിലൂടെ മനസിലാക്കാനും അറിയാത്തവരെ ബോധവത്കരിക്കാനും ഈ ക്ലാസിലൂടെ കഴിഞ്ഞു .

Friday, November 2, 2018

കേരളപ്പിറവി ദിനം


                                  

കേരളപിറവി ദിനമായ നവംബർ  ഒന്നിനോട് അനുബന്ധിച്ചു ഗവ: മോഡൽ ബോയ്സ് സ്‌കൂൾ തൃശൂർ എൻ .എസ്.എസ് വോളന്റിയേഴ്സും  ട്രെയിനിങ് അധ്യാപകരും ഒരുമയോടെ ഒന്നിച്ച് കേരളത്തിന്റെ മഹാത്മ്യത്തെ എടുത്തുകാണിക്കുന്നതിനായി വിദ്യാര്‍ത്ഥികളോടൊത്ത് പ്രതിജ്ഞ ചെയ്തു. അതിനോട് അനുബന്ധിച്ച് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക്കേരളത്തെക്കുറിച്ചുള്ള അറിവ് അളക്കുന്നതിനു വേണ്ടിയുള്ള ഒരു ക്വിസ്സ് മത്സരവും സംഘടിപ്പിക്കുകയും മിടുക്കരായ രണ്ടു വിദ്യാര്‍ത്ഥികള്‍ സമ്മാന അര്‍ഹരുമായി.